ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവ മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രി അശ്വിനി വൈഷ്ണവാണ് വർദ്ധനവ് പ്രഖ്യാപിച്ചത്. ......
ചങ്ങനാശേരി അതിരൂപതയിലെ പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തെ പരിശുദ്ധ സിംഹാസനം ബസിലിക്ക പദവിയിലേക്ക് ഉയർത്തി.
ഇനി മുതൽ "മർത്ത് മറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്രൈൻ ബസിലിക്ക" എന്ന പേരിലാകും ഈ ദേവാലയ സമുച്ചയം അറിയപ്പെടുന്നത്.
മാർ ലെയോ പതിനാലാമൻ മാർപാപ്പയുടെ നാമത്തിൽ ദൈവാരാധനയ്ക്കും കൂദാശകളുടെ അച്ചടക്കത്തിനുമായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് ബസിലിക്ക പദവി അനുവദിച്ചത്.
പാറേൽ മർത്ത് മറിയം വലിയപള്ളിയുടെ കൂദാശാദിനമായ നവംബർ 21-ന് ബസിലിക്കാ പദവിയും പുതിയ നാമവും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി ഈ ദേശത്തിനു ലഭിച്ച വലിയ ദൈവാനുഗ്രഹമായി ഈ പദവിയെ കാണുന്നുവെന്നും അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ പറഞ്ഞു.
പരിശുദ്ധ കന്യകാമറിയത്തോടുള്ള വണക്കത്തിന്റെ പേരിൽ വിശ്വാസികൾ തലമുറകളായി തീർഥാടനത്തിനെത്തുന്ന പുണ്യസ്ഥാനമാണ് പാറേൽപള്ളി. ഈ അംഗീകാരം ചങ്ങനാശേരി അതിരൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും മുഴുവൻ വിശ്വാസിസമൂഹത്തിനും അഭിമാനകരമായ നിമിഷമാണെന്ന് തീർത്ഥാടനകേന്ദ്രം റെക്ടറും അതിരൂപതാ വികാരി ജനറാളുമായ മോൺ. ......
ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ കുറച്ച്, ഒരു ലിറ്റർ 229 രൂപ നിരക്കിൽ ലഭ്യമാക്കും.
കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് ഓഫർ. മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്. ......
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമായ നോഹ വൈലിനെ ഈ വർഷത്തെ ‘സെക്സിയസ്റ്റ് മാൻ അലൈവ്’ ആയി തിരഞ്ഞെടുത്ത് പീപ്പിൾ മാഗസിൻ. 55-ാം വയസ്സിലാണ് താരത്തെ തേടി ഈ അംഗീകാരമെത്തുന്നത്. ......
പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19കാരനായ കോളജ് വിദ്യാർഥി മരിച്ചു. ......
ദോഹ: ഖത്തറിൽ ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന ആവോലി/നെയ്മീൻ പിടിക്കാനുള്ള നിരോധനം ശനിയാഴ്ച (ഒക്ടോബർ 31) അവസാനിക്കുമെന്ന് നഗരസഭ മന്ത്രാലയം അറിയിച്ചു. പ്രജനന സമയത്ത് മൽസ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സമുദ്രസമ്പത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി നഗരസഭ മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പാണ് രണ്ടുമാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ......
കൊഴിഞ്ഞാമ്പാറ: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ടു പിഞ്ചുകുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് പോലീസ്. കേസിൽ അറസ്റ്റിലായ അമ്മ നിവേദ്യയെ സംഭവസ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെ ലഭിച്ച സൂചനകളാണ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങാൻ കാരണം. ......
ദോഹ:ഖത്തറിന്റെ തനതായ പൈതൃകവും ഈന്തപ്പനകൾ നിറഞ്ഞ മരുഭൂമിയുടെ സൗന്ദര്യവും തുളുമ്പിനിൽക്കുന്ന ആവേശകരമായ ഒട്ടയോട്ട മത്സരങ്ങൾക്ക് വീണ്ടും കളമൊരുങ്ങുന്നു. ഖത്തർ കാമൽ റേസിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന 'അൽ തഹദ്ദി ഫോർ സിംഗിൾ കാമൽസ്' ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് വരുന്ന നവംബർ 8-ന് ഔദ്യോഗികമായി തുടക്കമാകും.
രാജ്യത്തിന്റെ കായിക ഭൂപടത്തിൽ സവിശേഷ സ്ഥാനമുള്ള അൽ ഷഹാനിയ റേസിംഗ് ട്രാക്കാണ് ഈ മനോഹരമായ സംഗമത്തിന് വേദിയാകുന്നത്. ......
ദോഹ:വേഗതയുടെയും സാഹസികതയുടെയും വേറിട്ടൊരു കായികമാമാങ്കത്തിന് ഖത്തറിലെ മണൽപ്പരപ്പുകൾ വീണ്ടും സാക്ഷ്യം വഹിക്കുന്നു. ഖത്തർ മോട്ടോർ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (QMMF) സംഘടിപ്പിക്കുന്ന പ്രശസ്തമായ 'ഖത്തർ ഇന്റർനാഷണൽ ബജാ റാലി'ക്ക് വരുന്ന ഒക്ടോബർ 31-ന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ ഔദ്യോഗികമായി കൊടിയേറും.
നവംബർ 2 വരെ നീണ്ടുനിൽക്കുന്ന ഈ ആവേശകരമായ മത്സരത്തിൽ ഖത്തറിലെ പ്രതിഭകൾക്ക് പുറമെ, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ അന്താരാഷ്ട്ര ഡ്രൈവർമാരും റൈഡർമാരും മാറ്റുരയ്ക്കാനെത്തുന്നു.
ഖത്തറിന്റെ കടുപ്പമേറിയതും വെല്ലുവിളികൾ നിറഞ്ഞതുമായ മരുഭൂമിയിലൂടെയുള്ള മണൽപ്പാതകളിലൂടെയാണ് ഈ കാണാക്കാഴ്ചകളുടെ വേഗതയങ്കം പായുന്നത്. ......